അജ​ഗജാന്തരത്തിന് പാട്ടുകൾ രചിച്ചിരിക്കുന്നത് ഒരു ആദിവാസിയാണെന്ന് പലർക്കും അറിയില്ലാ- സുധീഷ് മരുതളം സംസാരിക്കുന്നു


ആദിവാസി മാവില വിഭാ​ഗത്തിന്റെ പരമ്പരാ​ഗത ​ഗാനമായ ഒള്ളുള്ളേരി ഇപ്പോൾ ഹിറ്റ് ചാർട്ടിലാണ്. വരികൾ അറിയില്ലങ്കിലും ഏതൊരാളും തുള്ളിപ്പോകും. ആന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജ​ഗജാന്തരത്തിലാണ് പ്രശസ്തമായ ഒള്ളുള്ളേരി എന്ന നാടൻപാട്ടിന്റെ റീമിക്സ് പതിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസീത ചാലക്കുടിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബ് റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. എന്നാൽ ചിത്രത്തിൻ്റെ റിലീസോടെ ഗാനത്തിനൊപ്പം തീയേറ്ററിൽ ചുവടുവെക്കുകയാണ് കേരളക്കരയാകെ. അണിയറ പ്രവർത്തകർ പങ്കുവെച്ച വീഡിയോയിൽ കേരളമെമ്പാടുമുള്ള തീയേറ്ററുകളിൽ ഒള്ളുള്ളേരു ആഘോഷം നമുക്ക് കാണാം. ചിത്രത്തിൽ മൂന്ന് ​ഗാനങ്ങളാണ് ആകെയുള്ളത്. കേരളക്കരയെ ഇളക്കി മറിക്കുന്ന ഇ ​ഗാനങ്ങൾക്ക് പിന്നിൽ ഒരു കാസർ​ഗോ​ഡ് സ്വദേശി സുരേഷ് മരുതളം എന്നാ ആദിവാസി യുവാവാണ്.

 

 

മലയാള സിനിമയുടെ ​ഗ്ലാമർ ലോകത്തേക്ക് ആദിവാസികളിൽ നിന്ന് ഒരാൾ കൂടി കടന്ന് വന്നിരിക്കുകയാണ്.

മാവില വിഭാ​ഗത്തിന്റെ പരമ്പരാ​ഗതമായ ​ഗാനമായ ഒള്ളുള്ളേരി സംവിധായകൻ ടിനു പാപ്പച്ചന് എടുത്ത് നൽകിയത് സുരേഷ് മറുതാളമാണ്. ചിത്രത്തിലെ ദനന ദനന എന്ന വരികളോടെ തുടങ്ങുന്ന മറ്റൊരു ഗാനം രചിക്കുകയും, സംഗീതം നൽകിയിരിക്കുന്നതും സുധീഷ് മരുതളം ആണ്. മത്തായി സുനിൽ ആലപിച്ചിരിക്കുന്ന ഈ ഗാനം തുളു മാവില ഭാഷയിൽ നാടൻ പാട്ടിന്റെ താളത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഒന്ന് രണ്ട് എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നതും സുരേഷ് മറുതാളം തന്നെയാണ്. ​ഗാനം രചിച്ചും സം​ഗീതം നൽകിയും പാടിയും മലയാള സിനിമയിലേക്ക് സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് സുരേഷ് മുറുതാളത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ അട്ടപ്പാടിയിൽ സ്പെഷ്യൽ പ്രോജക്റ്റിന്റെ ഭാ​ഗമായി കുടുംബശ്രിയിൽ ജോലി ചെയ്ത് വരുന്ന സമൂഹ്യപ്രവൃത്തകൻ കൂടിയായ സുധീഷ് മറുതാളം. കഴിഞ്ഞ പതിനഞ്ച് വർഷത്തോളം നാടൻപാട്ട് മേഖലയിൽ സജീവമാണ്. സുധീഷ് സുരേഷ് മരുതളം ഐം ന്യൂസിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് ഇ സിനിമയിലേക്ക് അവസരം ലഭിച്ചത്?

പതിനഞ്ച് വർഷത്തോളമായി നാടൻപാട്ട് രം​ഗത്ത് സജീവമാണ് ലോക്ക് ഡൗൺ കലയളവിൽ ഫേസ്ബുക്ക് ലൈവിലൂടെ നിരവധി പ്രോ​ഗ്രാം ചെയ്തിരുന്നു. ലക്ഷകണക്കിന് പേര് കണ്ടിരുന്നു. സംവിധായകൻ ടിനു പാപ്പച്ചൻ ആണ് ആദ്യം വിളിക്കുന്നത്. പിന്നീട് സം​ഗീത സംവിധായകൻ ജസ്റ്റിൻ വർ​ഗീസും വിളിച്ചു. പാട്ടിന്റെ ഒരു അന്തരീക്ഷം പറഞ്ഞു. ഞാൻ നിരവധി പാട്ടുകൾ നൽകിയിരുന്നു അവർക്ക് ഇഷ്ടമായത് ഒള്ളുള്ളേരി എന്ന ​ഗാനമാണ് മാവില വിഭാ​ഗത്തിന്റെ പരമ്പരാ​ഗതമായ ​ഗാനമായ ഒള്ളുള്ളേരിയുടെ ഒറിജിനൽ വരികളാണ് ​ഗായിക പ്രസീത ചാലക്കുടിയ്ക്ക് എടുത്ത് നൽകിയത്.

സിനിമയിലെ രണ്ടാമത്തെ ​ഗാനം ഞാൻ എഴുതിയതാണ്. ആദ്യം ഒരു ആശയകുഴപ്പം ഉണ്ടായിരുന്നു ഞാൻ തന്നെ പാടണോ മറ്റൊരാളെ കൊണ്ട് പാടിക്കണോ എന്ന്. സംവിധായകനും സം​ഗീത സം​ഗീത സംവിധായകനും പറഞ്ഞത് ടൈറ്റ് വോയിസാണ് വേണ്ടത് എന്നായിരന്നു. അങ്ങനെ മത്തായി സുനിലേക്ക് എത്തിയത്. മൂന്നാമത്തെ ​ഗാനം അട്ടപ്പാടിയില് പരമ്പരാ​ഗത മായി പാടി വരുന്നതാണ്. സിനിമയിൽ ഞാനാണ് പാടിയിരിക്കുന്നത്. സിനിമയില് ആത് ടൈറ്റിൽ സോ​ഗ് ആയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ആ ​ഗാനം എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷമുണ്ട്.

ആദ്യ സിനിമയിലെ അനുഭവം?

സിനിമയിൽ പാട്ട് പാടണമെന്ന് വലിയ ആ​ഗ്രഹങ്ങളിലൊന്നായിരുന്നു. എന്നെ പോലെയുള്ള ഒരാൾ സിനിമ മേഖല ആ​ഗ്രഹിക്കുബോൾ കുറച്ച് കടന്ന കൈ തന്നെയാണ്. പിന്നണി ​ഗായകനാവണം എന്ന് മാത്രെ ആ​ഗ്രഹിച്ചുള്ളു എന്നാൽ ആദ്യ സിനിമയിലൂടെ തന്നെ മ്യൂസിക് കംബോസറായി,​ഗാനരചിയിതാവായി, പിന്നണി ​ഗായകനായി അതിന്റെ ഒരു തൃല്ലിലാണ് ഇപ്പോൾ. നിർമതാവ് അജിത്തേട്ടനോടും സംവിധായകൻ ടിനു പാപ്പച്ചനോട് നന്ദിയും കടപ്പാടുമുണ്ട്.

ജസ്റ്റിന് വർഗീസ്,മത്തായി സുനില്,പ്രസീത ചാലക്കുടി ഇവരെകുറിച്ച്?

ഞാൻ പ്രത്യേ​ക നന്ദി പറയുന്നത് സം​ഗീത സംവിധായകൻ ജസ്റ്റിൻ വർ​ഗീസിനോടാണ്. അദ്ദേഹത്തെ പോലെയുള്ള വലിയ കലാകാരന്റെ ഒപ്പം വർക്ക് ചെയ്യാൻ അവസരം ലഭിച്ചത് ഭാ​ഗ്യമായാണ് കരുതുന്നത്, പ്രസീത ചാലക്കുടി എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുള്ള കലാകാരിയാണ് കാസർ​ഗോ​ഡ് ജില്ലയിൽ വരുബോ ഞങ്ങൾ ഒരുമിച്ച് ഷോസ് ചെയ്തിട്ടുണ്ട്. സുനിൽ മത്തായിയെ ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ലഭിച്ചത്. ഒരുപാട് പേരുടെ വോയ്സ് നോക്കി അവസാനമാണ് സുനിൽ മത്തായിയെ പാട്ട് പാടാൻ ഏൽപ്പിക്കുന്നത്. അദ്ദേഹമത് വളരെ മനോഹരമാക്കി.

കലാഭവന് മണി, ജിതേഷ്​ കക്കിടിപ്പുറം, പി.എസ് ബാനർജി ഇവരുടെ വിയോഗത്തെ കുറിച്ച് ഇവർ മേഖലയ്ക്ക് നല്കിയ സംഭാവനകളെ കുറിച്ച് ഇവരോക്കെ ആയി അടുപ്പം ഉണ്ടായിരുന്നോ?

മണിചേട്ടന്റെ ഒപ്പം ഒരു ഷോ ചെയ്യാൻ അവസരം കിട്ടിയിരുന്നു ജിന്റോ ചേട്ടനാണ് വിളിച്ചത്. പ്രോ​ഗ്രാമിന് നാല് ദിവസം മുൻപാണ് മണിചേട്ടൻ മരിക്കുന്നത് ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നായാണ് കാണുന്നത്. മണി ചേട്ടന്റെ പാട്ടുകളാണ് ഞാൻ വേദിയിൽ ആദ്യകാലങ്ങളിൽ പാടി തുടങ്ങിയത് . ജിതേഷ് ചേട്ടനെ വച്ച് പ്രോ​ഗാം ചെയ്തിട്ടുണ്ട്. കോമഡി ഉത്സവത്തിന് ശേഷമാണ് അദ്ധേഹം മുന്നോട്ട് വന്നത് പാട്ടുകൾ വളരെ ഇഷ്ടമാണ്. പി.എസ് ബാനർജിയോടപ്പം തിരുവനന്ദപുരത്ത് രണ്ട് പ്രോ​ഗാം ചെയ്തിട്ടുണ്ട്.ഇവരുടെയൊക്കെ വിയോ​ഗം നാടൻപാട്ട് ശാഖയ്ക്ക് കനത്ത നഷ്ടമാണ്. ഇവരുടെയൊക്കെ വോയ്സും എനർജിയും നാടൻപാട്ടിനെ കൂടുതൽ പേരിലേക്ക് എത്തിച്ചു.
No description available.
സുരേഷ് മറുതാളം സംവിധായകൻ ടിനു പാപ്പച്ചൻ,ആന്റണി വർ​ഗീസ്,ജസ്റ്റിൻ വർ​ഗീസ് തുടങ്ങിയവർക്കൊപ്പം

അട്ടപ്പാടിയിൽ നിന്ന് ഇപ്പോ സിനിമ മേഖലയിലേക്ക് നഞ്ചിയമ്മ വന്നു,അനു പ്രശോഭിനി ദാബാരി കുരുവി എന്നാ സിനിമയിൽ അഭിനയിച്ചു. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നു എങ്ങനെ കാണുന്നു?

ആദിവാസി വിഭാ​ഗങ്ങളിലുള്ളവർക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാൻ വേദികൾ ലഭിക്കുന്നില്ലാ ​ഗവൺമെന്റ് ഡിപാർട്ട്മെന്റുകൾ പേരിന് ധൃതിപിടിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നു എന്നല്ലാതെ അവർക്ക് വേണ്ടപ്പെട്ട ഏതൊരു പരി​ഗണനയും ലഭിക്കുന്നില്ലാ. നഞ്ചിയമ്മ ചേച്ചിയെ ഒക്കെ അറിയപ്പെടാന് വൈകി പോയി എന്ന് വേണം പറയാൻ 45 വർഷമായി ആദിവാസി മേഖലകളിൽ അവർ പാട്ട് പാടുന്നത്. ഇപ്പോളാണ് അവർ ശ്രദ്ധിക്കപ്പെടുന്നത്. അവർക്ക് അവസരം തേടിയെത്തുന്നത് ഇപ്പോഴാണ്. അനുപ്രശോഭിനിയുടെ പിതാവ് പളനിസ്വാമി സിനിമയിൽ അഭിനയിച്ചത് കൊണ്ട് അവസരം തേടിയെത്തി. ആദിവാസികൾക്കിടയിൽ ഒരുപാട് കലാകാരൻമാരുണ്ട് അവസരം ലഭിച്ചാലെ ഉയർന്ന് വരാൻ സാധിക്കൂ.

മലയാള സിനിമയിലിപ്പോ സവർണ മേൽക്കോയ്മയാണ് അതിലൊക്കെ മാറ്റം വരണം. ആദിവാസി ഊരുകളി‍‌ൽ നഞ്ചിയമ്മ ചേച്ചിയെ പോലെ അനുപ്രശോഭിനിയെപോലെ നിരവധി പ്രതിഭകളുണ്ട് അവർക്ക് അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും ഉയർ‌ന്ന് വരും.

അജഗജാന്തരത്തിലെ പാട്ടുകളൊരുക്കിയ ഞാൻ ആദിവാസിയാണെന്ന് പലർക്കും അറിയില്ലാ മുൻധാരണയോടെയാണ് ഒരോന്ന് കാണുന്നത്. ഞാന് മാന്യമായി വസ്ത്രം ധരിക്കുന്നത് കൊണ്ടാണോ എന്നും അറിയില്ലാ തിരിച്ചറിയാതെ പെടാതെ പോകുന്നത്.ആദിവാസിയായാൽ ഇങ്ങനെയെ ജീവിക്കാൻ പാടുള്ളു എന്നാ പൊതുബോധം മാറണം.

കുടുംബം?

സെന്ററൽ യൂണിവേഴ്സിറ്റിയിൽ മൈക്രോ ബയോളജിയിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കാണ്. അച്ഛൻ,അമ്മ,മൂന്ന് സഹോദരിമാർ, ചേട്ടൻ. വീട്ട്കാർ വലിയ പിന്തുണയാണ് നൽകുന്നത് അച്ഛൻ നാടൻപാട്ട് പാടുമായിരുന്നു അച്ഛനിൽ നിന്ന് കേട്ട് പഠിച്ചതാണ്. ​നാടൻ പാട്ടിലെ ​ഗുരുവെന്ന് വേണം എങ്കിൽ പറയാം, ചിലബൊലി കലാസംഘത്തിനും,എന്നെ പിന്തുണച്ച എല്ലാവർക്കും ഇ അവസരത്തിൽ നന്ദി പറയുകയാണ്. കൂടുതൽ സിനിമകളുടെ ഭാ​ഗമാവണം എന്നാണ് ആ​ഗ്രഹം.