മോഹൻലാലിനെ നായകനാക്കി  ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന   ആറാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുളിൽ തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തി . 24 ലക്ഷത്തിലധികം പേരാണ് ട്രൈലർ പുറത്തിറങ്ങി 21 മണിക്കൂറിനകം കണ്ടത് . മോഹൻ‌ലാൽ ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങളും ആക്ഷനും കോമഡിയും ഒരുപോലെ സമന്വയിക്കുന്ന ഒരു ചിത്രമാണ് ഇത് എന്നാണ് ട്രെയിലറിൽ വ്യതമാകുന്നത്.





സജീഷ് മഞ്ചേരിയും ആർ ഡി ഇല്ല്യൂമിനേഷൻസും ചേർന്ന് നിർമിച്ച ചിത്രം 2022 ഫെബ്രുവരി 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. എ ആര്‍ റഹ്മാനും ചിത്രത്തിലെ ഒരു ഗാനത്തിൽ  ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. ബി കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.



ശ്രദ്ധ ശ്രീനാഥാണ്  നായിക നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി , കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുതുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നെടുമുടി വേണു അഭിനയിച്ച  അവസാന ചിത്രം കൂടി ആയിരിക്കും ആറാട്ട്,


 

കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ  ഇത് മാറ്റിവയ്ക്കുക ആയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.



 വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യുംസ്- സ്‌റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, കലാസംവിധാനം- ഷാജി നടുവില്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, സൗണ്ട് മിക്‌സിംഗ്- വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ.എസ്, കെ.സി. സിദ്ധാര്‍ഥന്‍. വി.എഫ്.എക്‌സ്. സൂപര്‍വൈസര്‍-ഗൗതം ചക്രവര്‍ത്തി, വി.എഫ്.എക്‌സ്.- ഡിജിബ്രക്‌സ് സ്റ്റുഡിയോ, സ്റ്റില്‍സ്-നവീന്‍ മുരളി, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍., പിആ‍‍ര്‍ഒ എ.എസ് ദിനേശ്.