പ‍ൃഥ്വിരാജിന്റെ സംവിധാനം ചെയ്ത  മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ വിജയം പങ്കുവെച്ച പൃഥ്വിരാജ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച എന്റർടെയ്നറാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ ഹോട്സ്റ്റാറിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ബ്രോ ഡാഡി.

ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തിൽ ആദ്യദിനത്തിൽ ഏറ്റവും അധികം സബ്സ്ക്രിപ്ഷനും, ആദ്യദിനത്തിൽ ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ സിനിമയുമായിരിക്കുകയാണ് ബ്രോ ഡാഡി. പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത് . പിന്നാലെ നിരവധി പേർ ആശംസകളുമായി എത്തി.



ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലോകമൊട്ടാകെയുള്ള നിരവധി പ്രേക്ഷകര്‍ സിനിമ കണ്ടുവെന്നും നല്ല സിനിമകള്‍ക്കും വിനോദത്തിനും ഭാഷ തടസമാകുന്നില്ലെന്നും ഡിസ്‌നി സ്റ്റാര്‍ കണ്ടന്റ് ഹെഡ് ഗൗരവ് ബാനര്‍ജി അഭിപ്രായപ്പെട്ടു.

സിനിമ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു എന്നറിയുന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണെന്നും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എല്ലാ ഭാഷകളിലുംവച്ച് ആദ്യദിനം ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായി ബ്രോ ഡാഡി മാറിയതില്‍ എല്ലാവരോടും അതിയായ നന്ദിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീര്‍ത്ത പ്രോജക്റ്റാണിതെന്നും പൃഥ്വിരാജ് പറഞ്ഞു. ഹോട്ട്സ്റ്റാറിന് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

 

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്രോ ഡാഡി. ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്.  അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഒരു എന്റെർറ്റൈനെർ പടം തന്നെയാണ് ബ്രോ ഡാഡി . അച്ചനായി മോഹൻലാലും മകനായി പൃഥ്വിരാജും , പൃഥ്വിരാജിന്റെ അമ്മയായി മീനയും ചിത്രത്തിൽ. അച്ഛന്റെയും മകന്റെയും ജീവിതത്തിൽ നടക്കുന്ന ഒരു സന്ദർഭത്തെ നര്മത്തിത്തൽ ചാലിചാണ് അവതരിപ്പിച്ചിരിക്കുന്നത് .ലൂസിഫർ എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ സംവിധാന മികവ് മലയാളികൾ കണ്ടതാണ് , ആ ഒരു ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ബ്രോ ഡാഡി.

പൃഥ്വിരാജിന്റെ അമ്മയുടെ വേഷത്തിലും മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലും മീന തകർത്തു , കല്യാണി പ്രിയദര്‍ശന്റെ ക്യൂട്ട് എക്സ്പ്രെഷനുകളും ,  അന്നയുടെ അച്ഛനായും മീനയെ സ്നേഹിച്ച കാമുകനായും ലാലു അലക്‌സ് വേഷം ഗംഭീരമാക്കി  , കനിഹയെയും   ജഗദീഷിനെയും പ്രേക്ഷകർ ഏറ്റെടുത്തു .പക്ഷെ ഈ ചിത്രത്തിൽ സൗബിന്‍ എന്തിനാണെന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ വന്നു പോകുന്നുണ്ട്.


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.