ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ‘ബ്രോ ഡാഡി’ ഡിസ്നി പ്ലസ്  ഹോട്ട്സ്റ്റാറിലൂടെ ഇന്ന് (ജനുവരി 26ന്) അർധരാത്രി മുതൽ ചിത്രത്തിൻറെ സ്ട്രീമിങ് ആരംഭിക്കും. മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

 അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്തും ബിബിനുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹൈദരാബാദ് ആയിരുന്നു. ലോക്ഡൗൺ സമയത്താണ് ബ്രോ ഡാഡി ചിത്രീകരിച്ചത് .