കുതിരാൻ തുരങ്കം

 

                         ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയും 10 മീറ്റർ ഉയർത്തിലുമാണ് ഈ ഇരട്ട തുരങ്കത്തിൻെറ നിർമ്മാണം. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. തുരങ്ക മുഖത്തുനിന്ന് 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാതയും ഉണ്ടാക്കുന്നുണ്ട്.


കുതിരാൻ മലകൾ ആനമലൈ മലനിരകളുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന അറിയപ്പെടുന്ന ഒരു വന്യജീവി സങ്കേതമാണ്.കുതിരാൻ കയറ്റം ദേശീയപാത 544 -ലെ തിരക്കേറിയ തൃശൂർ - പാലക്കാട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗതാഗത തടസ്സമുള്ള ഇടുങ്ങിയ ചുരവും ഒരു അപകടസ്ഥലവുമായിരുന്നു. ജോലികൾ പൂർത്തിയാകുമ്പോൾ, രണ്ട് തുരങ്കങ്ങളും കൊച്ചി മുതൽ കോയമ്പത്തൂർ വരെ 3 കിലോമീറ്റർ (1.86 മൈ) കുറയ്ക്കുന്നത് കൂടാതെ കുന്നുകളിലൂടെ സഞ്ചരിക്കുന്നതിൽ ഇതുവരെ ഉണ്ടായിരുന്ന വാഹന തിരക്ക് ഒഴിവാക്കുന്നതിനാൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കും എന്നൊരു ഗുണവുമുണ്ട്.